



- Course Overview
- Course Highlights
- Join Link For New Admission
Quran Teacher Training Course
കഴിവും താൽപര്യവും ഉണ്ടെങ്കിൽ നിങ്ങൾക്കുമാകാം ഓൺലൈൻ ഖുർആൻ ടീച്ചർ. വിശുദ്ദ ഖുർആൻ പാരായണം, തജ്‌വീദ്, തഫ്സീർ, ഓൺലൈൻ മദ്രസ്സ തുടങ്ങിയ ഇസ്ലാമിക കോഴ്സുകൾ ഓൺലൈൻ ആയി പഠിപ്പിക്കാനുള്ള പരിശീലനം
വിശുദ്ധ ഖുർആനും ഇസ്ലാമിക കോഴ്സുകളും ഓൺലൈൻ ആയി പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജോയിൻ ചെയ്യാം.
വളരെയധികം വളർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം.
നിലവിൽ മദ്രസകളിൽ പഠിപ്പിക്കുന്നവർക്കും, അറബി കോളേജിൽ പഠിച്ചവർക്കും, ഖുർആൻ ഹിഫ്സ് പൂർത്തിയാക്കിയവർക്കും തുടങ്ങി ഓൺലൈനായി പഠിപ്പിച്ച് പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഉപകാരപ്പെടുന്ന ടീച്ചർ ട്രെയിനിങ് കോഴ്സ് ആണിത്..
ട്രെയിനിങ് വിജയകരമായ പൂർത്തിയാക്കുന്ന ഏതാനും പേർക്ക് ഓൺലൈൻ അധ്യാപകരായി സാലറിയോടു കൂടി ജോലി ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.
ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് Quran Teacher Training Course (QTTC) സർട്ടിഫിക്കറ്റ് നൽകുന്നു.
അറബി അക്ഷരങ്ങളുടെ മഖ്റജുകൾ, തജ്വീദ് നിയമങ്ങൾ തുടങ്ങിയവ ആധുനികമായ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം നൽകുന്നു.
ഒന്നുമറിയാത്ത നാലു വയസ്സു മുതൽക്കുള്ള കുട്ടികൾക്ക് നാലുമാസം കൊണ്ട് ഖുർആൻ എവിടെ നിന്നും നോക്കി ഓതാൻ പഠിപ്പിക്കുന്നതിനുള്ള സിലബസും ട്രെയിനിങ്ങും ഇതിൽ ലഭിക്കുന്നു.
ഓൺലൈനിൽ ലൈവ് ആയി ബോർഡ് ഉപയോഗിച്ച് അറബി അക്ഷരങ്ങൾ ഭംഗിയായി എഴുതാനുള്ള ട്രെയിനിംഗ് ലഭിക്കുന്നു. ഇത് ഉപയോഗിച്ച് കുട്ടികൾക്ക് ഓൺലൈനായി അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിക്കാം.
വിവിധ ഇസ്ലാമിക ഓൺലൈൻ കോഴ്സുകളുടെ പഠന രീതികളും സിലബസും ട്രെയിനിങ്ങിൽ പരിചയപ്പെടുത്തുന്നു.
Join link for new admission
ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർ മാത്രം:
ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മാത്രം:
വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.
ഒരു ദിവസം അര മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്
1 Month Certified Course
Individual classes are not available
ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർ മാത്രം:
ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മാത്രം:

Teachers Registration Form
WhatsApp us